,
the #1 network for Dailymotioners:
السلام عليكم
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ് No : 15
05.03.18
ബിസ്മില്ലാഹ് അഥവാ ബസ്മലയുടെ പുണ്യം
ബിസ്മില്ലാഹിയുടെ പൂർണ്ണ രൂപം
بسْم اللّه الرَّحْمـَن الرَّحيم
'ബിസ്മില്ലാഹി ർറഹ്‌മാനി ർറഹീം '
എന്നാകുന്നു
റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ ഇക്കാര്യം തുടങ്ങുന്നു ) എന്നതാണ് ഇതിന്റെ സാമാന്യമായ ആശയം.
അല്ലാഹുവിന്റെ മൂന്നു വിശിഷ്ട നാമങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ വാക്യം.അല്ലാഹു , അർറഹ്മാൻ, അർറഹീം എന്നിവയാണ് പ്രസ്തുത നാമങ്ങൾ.അർറഹ്മാൻ, അർറഹീം എന്നിവ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിക്കുന്ന നാമങ്ങളാണ്.കാരുണ്യത്തിന്റെ ആധിക്യം കൂടുതൽ സൂചിപ്പിക്കുന്ന നാമം അർറഹ്മാൻ എന്ന നാമമാണ്.അല്ലാഹ് എന്നോ അർറഹ്മാൻ എന്നോ അല്ലാഹു അല്ലാതെ മറ്റാർക്കും ഉപയോഗിക്കാൻ പാടില്ല.
വിശുദ്ധ ഖുർആനിൽ സൂറത്തുൽ ബറാഅത് ഒഴികെ എല്ലാ സൂറത്തിലും തുടക്കത്തിൽ ബിസ്മില്ലാഹ് ഉണ്ട്.സൂറതുന്നംലിൽ രണ്ടു ബിസ്മില്ലാഹ് ഉണ്ട്; ഒന്ന് തുടക്കത്തിലും മറ്റൊന്ന് ഇടയിലും .അതിനാൽ വിശുദ്ധ ഖുർആനിൽ ആകെ 114 ബിസ്മില്ലാഹ് ഉണ്ട്.
ഏതൊരു അനുവദനീയമായ കാര്യം ചെയ്യാൻ തുടങ്ങുമ്പോഴും ബിസ്മില്ലാഹ് അഥവാ ബസ്മല ചൊല്ലുന്നത് ആ വിഷയത്തിൽ ബറകത്തു ഉണ്ടാകുന്നതിനു ഉതകുന്നതാണ്.അല്ലാഹുവിനു ദിക്ർ ചെയ്തു കൊണ്ട് (അല്ലാഹുവിനെ സ്മരിച്ചു കൊണ്ട്) കാര്യങ്ങൾ തുടങ്ങുക എന്നതാണ് ഇതിൽ അടങ്ങിയ ആശയം.
ബിസ്മില്ലാഹ് കൊണ്ട് തുടങ്ങാത്ത ഏതൊരു കാര്യവും ബറകത്തു ഇല്ലാത്തതാണ് എന്ന് ഹദീസിൽ കാണാം.ഹംദു (അൽ ഹംദു ലില്ലാഹ് - സകല സ്ത്രോത്രവും അല്ലാഹുവിനാണ് എന്ന് പറയൽ ) തുടങ്ങാത്ത കാര്യവും അല്ലാഹുവിന്റെ ദിക്ർ കൊണ്ട് തുടങ്ങാത്ത കാര്യവും ബറകത്തു ഇല്ലാത്തതാണ് എന്ന് ഹദീസുകളുടെ ആശയത്തിൽ നിന്ന് മനസ്സിലാക്കാം.
അതിനാൽ ബസ്മലത്തും (ബിസ്മില്ലാഹി ർറഹ്‌മാനി ർറഹീം ) ഹംദലത്തും (അൽ ഹംദു ലില്ലാഹി ..) ചൊല്ലി കാര്യങ്ങൾ തുടങ്ങുന്നതാണ് ഏറ്റവും പുണ്യകരമായ രീതി.ഫാതിഹ തുടങ്ങുന്നത് അങ്ങനെയാണല്ലോ.
ഇനി ഒരാൾ ഒരു കാര്യം ചെയ്യുമ്പോൾ ഏതെങ്കിലും ഒന്ന് മാത്രം ചെയ്യുകയാണെങ്കിൽ ബിസ്മില്ലാഹ് തെരഞ്ഞെടുക്കൽ ആയിരിക്കും കൂടുതൽ ഉത്തമം.
അവലംബം :
1.തഫ്സീർ ഇബ്നു കസീർ:
http://library.islamweb.net/newlibrary/display_book.php?idfrom=40&idto=40&bk_no=49&ID=43
2.
غذاء الألباب في شرح منظومة الآداب
محمد بن أحمد بن سالم السفاريني
http://library.islamweb.net/newlibrary/display_book.php?idfrom=2&idto=2&bk_no=44&ID=3
3
htt..