അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് നം: 10 - ദുആഉൽ ഇഫ്തിതാഹ് 2

Views 2



,
the #1 network for Dailymotioners:
السلام عليكم
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ് No : 10*

1⃣7⃣.2⃣.1⃣8⃣
*ദുആഉൽ ഇഫ്തിതാഹ്* - *2*

*നിസ്‌കാരത്തിന് നിയ്യത്തോട് കൂടി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലി കൈ കെട്ടിയ ഉടനെ ചൊല്ലാനുള്ള ദുആഉൽ ഇഫ്തിതാഹ് വിവിധ രൂപങ്ങളിൽ ഹദീസുകളിൽ കാണാം. ശാഫിഈ മദ്ഹബിൽ പ്രധാനമായും മുൻഗണന നൽകിയിരിക്കുന്നത് വജ്ജഹ്‌തുവിനാണ്.അത് ഇന്നലെ നാം പഠിച്ചല്ലോ. ഹനഫീ മദ്ഹബിൽ നിർദ്ദേഹശിച്ചിരിക്കുന്നതു താഴെ ചേർത്ത ദിക്ർ ആണ് (ഇത് രണ്ടും കൂടാതെ മൂന്നാമത് ഒരു ദുആ കൂടിയുണ്ട് .ഇത് മൂന്നും സ്വഹീഹായ ഹദീസുകളിൽ വന്നതാണ് .എല്ലാം കൂടെ ചൊല്ലേണ്ടതില്ല.ഒരു സമയം ഒന്ന് ചൊല്ലിയാൽ മതി.സുന്നത്തു നമസ്ക്കാരങ്ങളിൽ എങ്കിലും വജ്ജഹ്‌തു അല്ലാതെ വന്നിട്ടുള്ള മറ്റു രണ്ടു ദുആ /ദിക്റുകൾ ചൊല്ലുന്നത് ആ സുന്നത്തും ലഭിക്കാൻ അവസരമുണ്ടാക്കും.ഹദീസുകളിൽ വന്നിട്ടുള്ള മൂന്നു ദുആഉ ഇസ്തിഫ്താഹും വിവിധ നിസ്‌ക്കാരങ്ങളിൽ മാറി മാറി ഉപയോഗിക്കുക എന്ന അഭിപ്രായം ഹമ്പലീ മദ്ഹബിൽ ഉണ്ട്* )

*سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، وَتَبَارَكَ اسْمُكَ ، وَتَعَالَى جَدُّكَ ، وَلَا إِلَهَ غَيْرُكَ*
*അല്ലാഹുവേ.. നീ പരിശുദ്ധനാണ് .നിനക്കാണ് സകല സ്ത്രോത്രവും .നിന്റെ നാമം അനുഗ്രഹീതമാണ് നിന്റെ മഹത്വം അത്യുന്നതമാണ് .നീയല്ലാതെ ഒരു ആരാധ്യനുമില്ല*
( ശാഫിഈ മദ്ഹബിൽ ഒരു സംഘം പണ്ഡിതന്മാർക്ക് മുകളിലെ ദിക്ർ ചൊല്ലിയ ശേഷം വജ്ജഹ്‌തു ഓതുക എന്ന ഒരു അഭിപ്രായവും ഉണ്ട് )

1
الفقه الشافعي
روضة الطالبين وعمدة المفتين
أبو زكريا يحيى بن شرف النووي

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=95&ID=113
2
الفقه على المذاهب الأربعة

http://shamela.ws/browse.php/book-9849/page-229
3
عون المعبود لابى داود
http://hadithportal.com/hadith-sharh-776-5760&book=8
4
شرح النووي على مسلم
يحيي بن شرف أبو زكريا النووي
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=188&idfrom=1086&idto=1089&bookid=53&startno=1
5
الفقه الحنبلي
كشاف القناع عن متن الإقناع
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=16&ID=745
*TO JOIN OUR WHATS APP, CONTACT 9744391915*
*അബ്ബാസ് പറമ്പാടൻ*
*السلام عليكم*

Share This Video


Download

  
Report form
RELATED VIDEOS