V1 സഹവിന്റെ അഥവാ മറവിയുടെ സുജൂദ് (അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് നം: 39)

Views 1

السلام عليكم

*സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി*
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്*

*നമ്പർ* : 3⃣9⃣
*01.07.2018*
*സഹവിന്റെ അഥവാ മറവിയുടെ സുജൂദ് - ക്‌ളാസ്സ്* 0⃣1⃣

*സഹവിന്റെ സുജൂദ് രണ്ടു സുജൂദാണ്.രണ്ടു സുജൂദുകൾക്കു ഇടയിൽ ഇരിക്കണം*.

*നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം സഹവിന്റെ അഥവാ മറവിയുടെ സുജൂദ് ചെയ്ത ചില സന്ദർഭങ്ങൾ* :

1. *നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരിക്കൽ സുഹറോ അസറോ നിസ്‌ക്കരിക്കുകയായിരുന്നപ്പോൾ ഓർക്കാതെ രണ്ടു റകഅത്ത് മാത്രം നിസ്‌ക്കരിച്ചു സലാം വീട്ടി.തുടർന്ന് നബി മസ്ജിദിൽ ഉണ്ടായിരുന്ന ഒരു തടിക്കഷ്ണത്തിൽ ചാരി നിന്നു.ദുൽ യദൈൻ എന്ന ഒരു സ്വഹാബി നബി മറന്നതാണോ അതോ നിസ്ക്കാരം ചുരുക്കപ്പെട്ടതാണോ എന്ന് ചോദിച്ചപ്പോൾ, നബി മറ്റു സ്വഹാബാക്കളോടും തങ്ങൾ രണ്ടേ നിസ്‌ക്കരിച്ചതുള്ളൂ എന്ന കാര്യം ചോദിച്ചു ഉറപ്പു വരുത്തുകയും ചെയ്തു.തുടർന്ന് നബി ബാക്കി രണ്ടു റകഅത്ത് കൂടി നിസ്‌ക്കരിച്ചു സലാം വീട്ടുകയും തക്ബീർ ചൊല്ലുകയും സുജൂദ് ചെയ്യുകയും വീണ്ടും തക്ബീർ ചൊല്ലി സുജൂദിൽ നിന്നു (ഇരുത്തത്തിലേക്കു) ഉയരുകയും ചെയ്തു* . *വീണ്ടും തക്ബീർ ചൊല്ലുകയും സുജൂദ് ചെയ്യുകയും വീണ്ടും തക്ബീർ ചൊല്ലി സുജൂദിൽ നിന്നു (ഇരുത്തത്തിലേക്കു) ഉയരുകയും ചെയ്തു.പിന്നീട് സലാം വീട്ടി* .

ഹദീസും വിശദീകരണവും ഈ ലിങ്കിൽ - സ്വഹീഹുൽ ബുഖാരി ഫത്ഹുൽ ബാരി സഹിതം:

https://library.islamweb.net/Newlibrary/display_book.php?flag=1&bk_no=52&ID=916

2. *ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അസ്ർ നിസ്‌ക്കരിക്കുകയായിരുന്നപ്പോൾ ഓർക്കാതെ മൂന്നു റകഅത്ത് മാത്രം നിസ്‌ക്കരിച്ചു സലാം വീട്ടി.ഒരു സ്വഹാബി നബിയെ ഇക്കാര്യം ഉണർത്തിയപ്പോൾ നബി മറ്റു സ്വഹാബാക്കളോടു കൂടി കാര്യം ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം ഒരു റകഅത്ത് കൂടി നിസ്‌ക്കരിക്കുകയും സലാം വീട്ടുകയും ചെയ്തു. തുടർന്ന് സഹവിന്റെ /മറവിയുടെ രണ്ടു സുജൂദ് ചെയ്തു സലാം വീട്ടുകയും ചെയ്തു*.

ഹദീസും വിശദീകരണവും ഈ ലിങ്കിൽ - സ്വഹീഹു മുസ്‌ലിം ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹു മുസ്‌ലിം സഹിതം :

http://library.islamweb.net/newlibrary/display_book.php?bk_no=53&ID=228&idfrom=1413&idto=1889&bookid=53&startno=90

3. *ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഓർക്കാതെ സുഹ്ർ അഞ്ചു റകഅത്ത് നിസ്‌ക്കരിച്ചു സലാം വീട്ടി.സ്വഹാബാക്കൾ അക്കാര്യം ഉണർത്തിയപ്പോൾ സഹ..

Share This Video


Download

  
Report form
RELATED VIDEOS