V2 സഹ് വിന്റെ അഥവാ മറവിയുടെ സുജൂദ് (അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് 40)

Views 37

السلام عليكم

*സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി*
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്*

*നമ്പർ : 40*
06.07.2018
*സഹവിന്റെ അഥവാ മറവിയുടെ സുജൂദ് - ക്‌ളാസ്സ് 2*

*സലാം വീട്ടുന്നതിനു മുമ്പാണോ ശേഷമാണോ സഹവിന്റെ സുജൂദ് ചെയ്യേണ്ടത് കൂടുതൽ ഉത്തമം എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.രണ്ടു രീതിയിൽ ആയാലും അനുവദനീയമാണെന്നും എന്നാൽ ഏതാണ് കൂടുതൽ ഉത്തമം എന്ന കാര്യത്തിൽ മാത്രമാണ് അഭിപ്രായ ഭിന്നതയുള്ളതെന്നുമാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം*.
*സലാം വീട്ടുന്നതിനു മുമ്പാണെന്നു ശാഫിഈ മദ്ഹബിലും ശേഷമാണെന്ന് ഹനഫീ മദ്ഹബിലും പറയുന്നു.ഈ വിഷയത്തിൽ വന്നിട്ടുള്ള വ്യത്യസ്ത ഹദീസുകളും വിശദീകരണങ്ങളുമാണ് അഭിപ്രായ വ്യത്യാസത്തിന് നിദാനം*.

*ഒരാൾ നിസ്‌കാരത്തിൽ വന്ന വീഴ്ച സലാം വീട്ടിയതിനു ശേഷമാണ് സ്വയമോ മറ്റുള്ളവർ പറഞ്ഞിട്ടോ* *മനസ്സിലാക്കിയത് എങ്കിൽ സലാം വീട്ടിയ ശേഷം സഹ്വിന്റെ രണ്ടു സുജൂദ് ചെയ്യുകയും വീണ്ടും സലാം* *വീട്ടുകയുംചെയ്യണം എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല*. *അത് പോലെ തന്നെ സലാം വീട്ടുന്നതിനു മുമ്പാണ് സഹ്‌വിന്റെ*
*സുജൂദ് ചെയ്യേണ്ടത്*
*എന്ന് അഭിപ്രായമുള്ളവരും സലാം വീട്ടുന്നതിനു മുമ്പ് സഹ്‌വിന്റെ സുജൂദ് ചെയ്യാൻ മറന്നാൽ സലാമിന് ശേഷം സഹ്‌വിന്റെ സുജൂദ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്* .

(വിശദീകരണം ഈ ലിങ്കിൽ - സ്വഹീഹുൽ ബുഖാരി ഫത്ഹുൽ ബാരി സഹിതം:
http://library.islamweb.net/newlibrary/display_book.php?idfrom=2260&idto=2261&bk_no=52&ID=789)

*ഇബാദത്തുകളിലും പ്രവർത്തികളിലും നബിമാർക്കു മറവി സംഭവിക്കാം എന്നതിന് സഹ്‌വിന്റെ സുജൂദുമായി ബന്ധപ്പെട്ട ഹദീസിൽ തെളിവുണ്ട് എന്ന് ഇമാം നവവി റഹിമഹുല്ലാഹ് വ്യക്തമാക്കുന്നു*

ഹദീസും വിശദീകരണവും ഈ ലിങ്കിൽ - സ്വഹീഹു മുസ്‌ലിം ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹു മുസ്‌ലിം സഹിതം :

http://library.islamweb.net/newlibrary/display_book.php?bk_no=53&ID=228&idfrom=1413&idto=1889&bookid=53&startno=90

*അശ്രദ്ധമായ ഹൃദയത്തിലാണ് മറവി സംഭവിക്കുക എന്നതിനാൽ റസൂലുല്ലാഹിക്കു നിസ്‌കാരത്തിൽ എങ്ങിനെ മറവി സംഭവിച്ചു എന്ന ചോദ്യത്തിന് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുവിനെ കുറിച്ചുള്ള ചിന്തകളിൽ മുഴുകിയതാണ് നിസ്‌ക്കാരത്തിലെ പ്രവർത്തികളിൽ മറവി സംഭവിക്കാൻ ഇടയാക്കിയത് എന്ന് ഫത്ഹുൽ മുഈനിന്റെ ഹാശിയ ആയ ഇആനത്തു ..

Share This Video


Download

  
Report form
RELATED VIDEOS