ബസ്മലയും ഹംദലയും ഭാഗം 3 - അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് 17

Views 0



,
the #1 network for Dailymotioners:
,السلام عليكم
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ് No* 1⃣7⃣

8⃣.3⃣.2⃣0⃣1⃣8⃣

*ബസ്മലയും ഹംദലയും ഭാഗം - 3*

*ബിസ്മില്ലാഹിയുടെ പൂർണ്ണ രൂപം*
*بسْم اللّه الرَّحْمـَن الرَّحيم*
'ബിസ്മില്ലാഹി ർറഹ്‌മാനി ർറഹീം '
*എന്നാകുന്നു*

*റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ ഇക്കാര്യം തുടങ്ങുന്നു ) എന്നതാണ് ഇതിന്റെ സാമാന്യമായ ആശയം*.

*بسْم اللّه*
' *ബിസ്മില്ലാഹി ' ഉച്ചരിക്കൽ പ്രത്യേകമായി നിയമമാക്കപ്പെട്ട ചില സന്ദർഭങ്ങൾ തുടരുന്നു*

ഈ .

*വീടിന്റെ വാതിലുകൾ അടക്കുമ്പോൾ* :

*ബിസ്മില്ലാഹ് എന്ന് ചൊല്ലി വീടിന്റെ വാതിലുകൾ അടക്കണമെന്നും അങ്ങിനെ ചെയ്‌താൽ ശൈത്വാൻ അകത്തു പ്രവേശിക്കില്ലെന്നും തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പഠിപ്പിക്കുന്നു*

ഉ .

*വെള്ളപ്പാത്രങ്ങളും മറ്റു പാത്രങ്ങളും അടക്കുമ്പോൾ*:
☕☕☕
*വെള്ളപ്പാത്രങ്ങളും മറ്റു പാത്രങ്ങളും തുറന്നിടരുതെന്നും അടച്ചു സൂക്ഷിക്കണമെന്നും അടച്ചു വയ്ക്കാൻ ഒന്നുമില്ലെങ്കിൽ ഒരു കൊള്ളിക്കഷ്ണമെങ്കിലും അതിനു മേൽ വയ്ക്കണമെന്നും പാത്രങ്ങൾ അടക്കുമ്പോൾ ബിസ്മില്ലാഹ് എന്ന് ചൊല്ലണമെന്നും ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം*.

ഊ .

*വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ താഴെ ചേർത്ത ദിക്ർ ചൊല്ലുക* :
*بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّه*ِ
*ആശയം: അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു),ഞാൻ അല്ലാഹുവിൽ ഭരമേല്പിക്കുന്നു.ബുദ്ധിമുട്ടുകളും പാപങ്ങളും തടയാനുള്ള ശക്തിയോ ഉപകാരം നേടാനോ അല്ലാഹുവിനുവഴിപ്പെടാനോ ഉള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല* .
( *ഇങ്ങിനെ ചൊല്ലിയാൽ ശൈതാനിൽ നിന്നും മറ്റുമുള്ള തിന്മകളിൽ നിന്ന് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുന്നതാണ്* )
*اللَّهُمَّ أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ*
*അല്ലാഹുവേ... ഞാൻ സത്യത്തിൽ നിന്ന് വഴി തെറ്റുന്നതിൽ നിന്നും വഴി തെറ്റിക്കപ്പെടുന്നതിൽ നിന്നും ഞാൻ അറിയാതെ തെറ്റിലേക്ക്‌ വഴുതുന്നതിൽ നിന്നും മറ്റൊരാളാൽ വഴുതിപ്പിക്കപ്പെടുന്നതിൽ നിന്നും ഞാൻ മറ്റുള്ളവരെ ആക്രമിക്കുന്നതിൽ നിന്നും മറ്റുള്ളവരാൽ ഞാൻ ആക്രമിക്കപ്പെടുന്നതിൽ നിന്നും ഞാൻ വിഡ്ഡികളുടെ പ്രവർത്തി ചെയ്യുന്നതിൽ നിന്നും മറ്റുള്ളവർ എന്നെ വിഡ്ഡിയാക്കുന്നതിൽ നിന

Share This Video


Download

  
Report form
RELATED VIDEOS