The vaikom police have take into custody a man for protesting in front of a 24 year old woman's house who is embroiled in a religion conversion now. The woman Hadiya had married a muslim man Shafeen jahan and embraced Islam.
ഇസ്ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതും തുര്‍ന്ന് ഭര്‍ത്താവ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതും എന്‍ഐഎ അന്വേഷണവുമെല്ലാം എല്ലാവരും അറിഞ്ഞതാണ്. ഹാദിയ വീട്ടുതടങ്കലിലാണെന്നും മോചിപ്പിക്കണമെന്നുമായിരുന്നു ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഭര്‍ത്താവിന്റെ വാദം ശരിവയ്ക്കുന്ന സംഭവമാണ് ഹാദിയയുടെ വീടിന് മുമ്പിലുണ്ടായിരിക്കുന്നത്. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി യുവതിയെ മതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ വിടുകയായിരുന്നു. തുടര്‍ന്ന് വൈക്കത്തെ വീട്ടിലാണ് ഹാദിയ കഴിയുന്നത്. പുറത്ത് പോലീസ് കാവലുണ്ട്. പുറത്തുനിന്നുള്ള ആരെയും ഹാദിയയെ കാണാന്‍ അനുവദിക്കുന്നുമില്ല. പുതിയ സംഭവം വ്യത്യസ്തമാണ്.