Hadiya Case; Proceedings Will Continue Tomorrow. Lawyer Kapil Sibal appearing for Shafin, told the Supreme Court that since Hadiya was present, the court should listen to her and not the National Investigation agency.
ഹാദിയ കേസില്‍ സുപ്രീം കോടതിയില്‍ ഇന്നത്തെ വാദം അവസാനിച്ചു. കേസില്‍ വാദം നാളെയും തുടരും. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സുപ്രീംകോടതിയിൽ വാദം തുടങ്ങിയത്. വൻ സുരക്ഷ അകമ്പടിയോടെയാണ് ഹാദിയ കേരള ഹൗസിൽ നിന്നും സുപ്രീംകോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എംഎം ഖാൻവിൽക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹാദിയ കേസിൽ വാദം കേൾക്കുന്നത്. ഹാദിയ കേസിൽ അശോകന്റെ അഭിഭാഷകൻ ശ്യാം ദിവാനാണ് ആദ്യം വാദം ആരംഭിച്ചത്. കേസിൽ രഹസ്യവാദം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഷെഫിൻ ജഹാന് ഐസിസ് ബന്ധമുണ്ടെന്നും, അതിന് തെളിവുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേരളത്തിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട് വലിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് എൻഐഎ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിർണ്ണയിക്കാനുള്ള അവകാശമുണ്ടെന്ന് ഷെഫിൻ ജഹാന്റെ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.