രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തുള്ള ഷെഫിൻ ജഹാന്റെ ഹർജിയാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.2017 നവംബർ 27നാണ് ഹാദിയ കേസ് നേരത്തെ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നത്. അന്നത്തെ വാദത്തിനൊടുവിൽ ഹാദിയക്ക് തുടർപഠനത്തിനുള്ള അവസരമൊരുക്കിയ സുപ്രീംകോടതി, കേസ് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റിവെച്ചിരുന്നു.ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഷെഫിൻ ജഹാന്റെ ഹർജിയാണ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കുന്നത്. വിവാഹം സാധുവാക്കണമെന്നും, ഹാദിയയെ ഭർത്താവായ തന്നോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ഷെഫിൻ ജഹാന്റെ ആവശ്യം.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നവംബർ 27ന് കേസിൽ വിശദമായ വാദം കേട്ട സുപ്രീംകോടതി, ഹാദിയക്ക് തുടർപഠനത്തിനുള്ള അവസരമൊരുക്കിയിരുന്നു. എന്നാൽ ഭർത്താവിനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല.