ഐ പി എല്ലിനുള്ള തയ്യാറെടുപ്പിലാണ് മഹേന്ദ്ര സിംഗ് ധോണി. പക്ഷേ, തിരിച്ചുവരാനുള്ള ധോണിയുടെ തയ്യാറെടുപ്പിനോട് ക്രിക്കറ്റ് ഇതിഹാസം കപിൽദേവിനു വലിയ താൽപ്പര്യമില്ല. ഒരു വർഷത്തിലധികമായി ക്രിക്കറ്റിൽ നിന്ന് അകന്ന് കഴിയുന്ന ധോണിക്ക് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കണമെങ്കില്‍ ധാരാളം മത്സരം കളിച്ചേ മതിയാകൂ എന്ന് കപിൽ ദേവ് പറയുന്നു.