prithviraj will play brother in kalabhavan shajon movie brothers day
മാസ്, ആക്ഷന്‍, ഹൊറര്‍ ത്രില്ലര്‍, റോമാന്റിക് ചിത്രങ്ങളായിരുന്നു കുറേ ഏറെ കാലമായി പൃഥ്വിരാജിന്റേതായി വന്ന് കൊണ്ടിരുന്നത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥയുമായിട്ടാണ് ബ്രദേഴ്‌സ് ഡേ എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഹിറ്റ്‌ലറുമായി പൃഥ്വിരാജിന് സാമ്യമുണ്ടെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചിരിക്കുകയാണ്.