പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്്റ്റനുമായ ഡേവിഡ് വാര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ കണ്ണീരോടെ രാജ്യത്തോടു മാപ്പുചോദിച്ചു. സിഡ്‌നിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.