തൃശൂർ സ്വദേശിയുടെ പ്രവചനങ്ങള്‍ അവസാനിക്കുന്നില്ല! | Oneindia Malayalam

Views 2

Malayali Youth's Prediction Comes True

കഴിഞ്ഞ ഒക്ടോബർ 26ന് തൃശൂർ സ്വദേശി നടത്തിയ ഒരു പ്രവചനം ഓർമ്മയില്ലേ? അടുത്ത ദുഖവെള്ളിയാഴ്ചക്ക് മുൻപായി കേരളത്തില്‍ ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടാകും എന്നായിരുന്നു ആ പ്രവചനങ്ങളില്‍ ഒന്ന്. കേരളം ഞെട്ടുന്ന ഒരു പ്രമുഖൻറെ മരണത്തിന് കൂടി സംസ്ഥാനം സാക്ഷിയാകും എന്നും അയാള്‍ പറഞ്ഞിരുന്നു. തൃശൂരിലെ പാമ്പൂർ സ്വദേശിയായ ബാബുരാജ് ആയിരുന്നു ഈ പ്രവചനങ്ങളെല്ലാം നടത്തിയത്. ഈ രണ്ട് കാര്യങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് ശരിയായിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിക്കുന്നു. നടനും മിമിക്രി താരവുമായ അബി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിടപറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കളിയാക്കലുകളും പരിഹാസങ്ങളും മാത്രമാണ് ഈ വീഡിയോ ഏറ്റുവാങ്ങിയത്. മലയാറ്റൂര്‍ പള്ളിയുടെ അടുത്തുള്ള ഒരു മലമുകളില്‍ ഇരുന്നായിരുന്നു ഈ പ്രവചനങ്ങളെല്ലാം ബാബുരാജ് വീഡിയോയില്‍ ആക്കിയത്. രണ്ട് ദിവസം ഭക്ഷണം ഒന്നും കഴിക്കാതെ വ്രതത്തില്‍ ആയിരുന്നു എന്നൊക്കെയാണ് അന്ന് പറഞ്ഞിരുന്നത്. അന്നേ വീഡിയോ വൈറല്‍ ആയിരുന്നു.

Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe :
♥ Facebook :
♥ YouTube :
♥ twitter:
♥ Website:
♥ GPlus:
♥ For Viral Videos:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Share This Video


Download

  
Report form
RELATED VIDEOS