Malayali Youth's Prediction Comes True
കഴിഞ്ഞ ഒക്ടോബർ 26ന് തൃശൂർ സ്വദേശി നടത്തിയ ഒരു പ്രവചനം ഓർമ്മയില്ലേ? അടുത്ത ദുഖവെള്ളിയാഴ്ചക്ക് മുൻപായി കേരളത്തില്‍ ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടാകും എന്നായിരുന്നു ആ പ്രവചനങ്ങളില്‍ ഒന്ന്. കേരളം ഞെട്ടുന്ന ഒരു പ്രമുഖൻറെ മരണത്തിന് കൂടി സംസ്ഥാനം സാക്ഷിയാകും എന്നും അയാള്‍ പറഞ്ഞിരുന്നു. തൃശൂരിലെ പാമ്പൂർ സ്വദേശിയായ ബാബുരാജ് ആയിരുന്നു ഈ പ്രവചനങ്ങളെല്ലാം നടത്തിയത്. ഈ രണ്ട് കാര്യങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് ശരിയായിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിക്കുന്നു. നടനും മിമിക്രി താരവുമായ അബി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിടപറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കളിയാക്കലുകളും പരിഹാസങ്ങളും മാത്രമാണ് ഈ വീഡിയോ ഏറ്റുവാങ്ങിയത്. മലയാറ്റൂര്‍ പള്ളിയുടെ അടുത്തുള്ള ഒരു മലമുകളില്‍ ഇരുന്നായിരുന്നു ഈ പ്രവചനങ്ങളെല്ലാം ബാബുരാജ് വീഡിയോയില്‍ ആക്കിയത്. രണ്ട് ദിവസം ഭക്ഷണം ഒന്നും കഴിക്കാതെ വ്രതത്തില്‍ ആയിരുന്നു എന്നൊക്കെയാണ് അന്ന് പറഞ്ഞിരുന്നത്. അന്നേ വീഡിയോ വൈറല്‍ ആയിരുന്നു.