Police lathicharge in Nechur St.Thomas Orthodox Church
യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തെത്തുടര്‍ന്ന് മണീട് നെച്ചൂര്‍ സെന്റ് തോമസ് പള്ളിയില്‍ പൊലീസ് ലാത്തിവീശി. കോടതി വിധിയനുസരിച്ച് പൊലീസ് സംരക്ഷണയില്‍ പള്ളയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതോടെ മുദ്രാവാക്യം മുഴക്കി തള്ളിക്കയറിയ യാക്കോബായ വിശ്വാസികളെ പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.