Rejecting the demand to recognise the 1913 agreement regarding the ownership of St. Peter's and St.paul's church at Kolenchery, the Supreme Court on Monday dismissed a plea filed by the Jacobite faction.
മലങ്കര സഭക്ക് കീഴിലുള്ള പള്ളികളുടെ ഭരണം 1934ലെ ഭരണഘടന അനുസരിച്ച് വേണം നടത്തേണ്ടതെന്ന് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം പുതിയ മാനത്തിലേക്ക് കടക്കുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റെ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ആലുവ തൃക്കുന്നത്ത് സെമിനാരി തുടങ്ങിയവയുടെ ഭരണാധികാരം കോടതിവിധിയിലൂടെ നേടിയ ഓര്‍ത്തഡോക്‌സ് സഭ, മണര്‍കാട് സെന്റ് മേരീസ് ഭദ്രാസന പള്ളിയുടെ അവകാശവാദത്തിനും മുതിരുന്നതായാണ് സൂചനകള്‍.