കനത്ത മഴയെ തുടർന്ന് ഇടുക്കി മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നയിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. മൂന്നാർ മൗണ്ട് കാർമ്മൽ ബസലിക്ക ഹാളിലാണ് ക്യാമ്പ് തുറന്നത്. എല്ലാ കാലവർഷത്തിലും ക്യാമ്പുകളിലെത്തുന്നത് പതിവാണെന്നും മണ്ണിടിച്ചിൽ ഉണ്ടാകുന്ന ഇടങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളാണുണ്ടാകേണ്ടതെന്നും നാട്ടുകാർ പറയുന്നു.