Gold Price Peaks To All-Time High In Kerala |
റെക്കോര്‍ഡ് കുതിപ്പിന് ശേഷം നേരിയ ആശ്വസം നല്‍കുന്ന വാര്‍ത്തകളാണ് സ്വര്‍ണ വിലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. പവന് 45000 എന്ന നിരക്കില്‍ നിന്നും താഴേക്ക് വന്ന വില ഇപ്പോള്‍ 44640 എന്നതില്‍ തുടരുകയാണ്. ഗ്രാമിന് 5580 രൂപയുമാണ് വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഇന്നലെയാണ് സ്വര്‍ണം ഈ നിരക്കില്‍ എത്തിയത്