10 പേരായി ചുരുങ്ങിയെങ്കിലും പോരാട്ടവീര്യം കൈവിടാതെ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 82ാം മിനുട്ടില്‍ ലീഡുയര്‍ത്തി. അല്‍വാരോ വാസ്‌കസാണ് ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടാം ഗോള്‍ സമ്മാനിച്ചത്. മധ്യ ഭാഗത്തിന്റെ അപ്പുറത്ത് നിന്നും ലോങ് റേഞ്ച് ഷോട്ടിലൂടെയാണ് അല്‍വാരോ വാസ്‌കസ് പന്ത് വലയിലെത്തിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.