രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയരുകയാണ്, അടുത്ത കാലത്തൊന്നും വില കുറയുമെന്നും തോന്നുന്നില്ല. അതിനാല്‍, ബദല്‍ ഇന്ധനങ്ങളുടെ ആവശ്യം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. ഇതിനൊപ്പം തന്നെ സിഎന്‍ജി ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഡിമാന്‍ഡ് കുതിച്ചുയരുകയാണ്. ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് ടാറ്റ മോട്ടോര്‍സ് സിഎന്‍ജി ഇന്ധനം ഘടിപ്പിച്ച വാഹനങ്ങളുടെ ശ്രേണി അടുത്തിടെ പുറത്തിറക്കി. ടിയാഗോ, ടിഗോര്‍ എന്നിവയുടെ iCNG മോഡലുകള്‍ നിരവധി വേരിയന്റുകളിലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ടോപ്പ്-സ്‌പെക്ക് ടാറ്റ ടിയാഗോ iCNG-യെ അടുത്തറിയുകയാണ് ഇവിടെ ചെയ്യുന്നത്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്തൊക്കെ വ്യത്യാസങ്ങളാണ് ഈ മോഡലിൽ കമ്പനി വരുത്തിയിരിക്കുന്നതെന്നും, പ്രധാന മാറ്റങ്ങളും സവിശേഷതകളും എന്തൊക്കെയെന്ന് പങ്കുവെയ്ക്കുകയുമാണ് ഈ വീഡിയോയിൽ ചെയ്യുന്നത്.