BCCI announces India women's squad for 2022 World Cup, Mithali Raj to lead
വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരം മിതാലി രാജിനെ ക്യാപ്റ്റനാക്കി നിലനിര്‍ത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍മന്‍പ്രീത് കൗറാണ് വൈസ് ക്യാപ്റ്റന്‍.ന്യൂസിലൻഡ് വേദിയാകുന്ന ലോകകപ്പിനായി 15 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. മാർച്ച് നാല് മുതൽ ഏപ്രിൽ 3 വരെയാണ് ലോകകപ്പ് മത്സരങ്ങൾ.