ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ഓഫ്-റോഡ് എസ്‌യുവികളുടെ ഡിഫെൻഡർ ശ്രേണി പുറത്തിറക്കിയത്. വിദേശ വിപണികളിൽ മാത്രം കണ്ട് പരിചിതമായ മോഡൽ അന്നു മുതൽ നമ്മുടെ രാജ്യത്തിനും സ്വന്തമായി.
ഇന്ത്യൻ വിപണിയിൽ ഡിഫെൻഡർ 90, ഡിഫെൻഡർ 110 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അഞ്ച് വ്യത്യസ്‌ത മോഡലുകളിൽ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും. മൂന്ന് ഡേറുള്ള വേരിയന്റാണ് ഡിഫെൻഡർ 90. അതേസമയം 110 പതിപ്പിന് അഞ്ച് ഡോറുകളുമുണ്ടാകും. ഡിഫെൻഡർ 110 SE വേരിയന്റിന്റെ റിവ്യൂ വിശേഷങ്ങളാണ് ഈ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്.