മുൻതലമുറ മോഡലുകളുടെ വിജയങ്ങൾക്ക് സേഷം ഇപ്പോൾ, സ്കോഡ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം തലമുറ ഒക്ടാവിയും ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുകയാണ്. ഞങ്ങൾ ഒരു ദിവസം ഈ കാർ നഗരത്തിന് ചുറ്റും ഓടിക്കാൻ അവസരം ലഭിച്ചു. ഒന്നാമതായി, 2021 ഒക്ടാവിയ തികച്ചും അദ്ഭുതകരമായി തോന്നുന്നുവെന്നും ഔട്ട്‌ഗോയിംഗ് മോഡലുമായി ഒന്നും പങ്കിടുന്നില്ലെന്നും എടുത്ത് പറയണം. തീർത്തും പുതിയ സെഡാനായ ഇത് സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു. പുതിയ സ്കോഡ ഒക്ടാവിയയെക്കുറിച്ചുള്ള ഞങ്ങളുടെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ ചുവടെ.