2008-ലാണ് ഔഡി ആദ്യമായി A4 സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അക്കാലത്ത് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും താങ്ങാനാവുന്ന ആഢംബര സെഡാനുകളിലൊന്നായിരുന്നു A4. 2008-ല്‍ പോലും സെഡാനില്‍ നിരവധി സവിശേഷതകളും ശക്തമായ എഞ്ചിനുകളും കമ്പനി നല്‍കിയിരുന്നു. തല്‍ഫലമായി വാഹനം ആഢംബര കാര്‍ വിപണിയില്‍ ആകര്‍ഷകമായ ഓഫറായി മാറുകയും ചെയ്തു.
2021-ലേക്ക് കടക്കുമ്പോള്‍, ഔഡി ഇപ്പോള്‍ A4-ന്റെ അഞ്ചാം തലമുറ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ (2021) ഔഡി A4 അതിന്റെ ഡിസൈന്‍, ഇന്റീരിയര്‍, എഞ്ചിന്‍ എന്നിവയില്‍ സൂക്ഷ്മമായ അപ്ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ അഞ്ചാം തലമുറ A4 സെഡാന്‍ പതിപ്പില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളും ലഭിച്ചിരിക്കുന്ന അപ്‌ഡേറ്റുകളും എന്തൊക്കെയെന്ന് പരിശോധിക്കാം.