Mullappally Ramachandran about VD Satheeshan
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതിശന്‍റെ പേരിലേക്ക് ഹൈക്കമാൻഡ് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.കേന്ദ്ര തീരുമാനം തന്നെ അറിയിക്കുകയാണുണ്ടായതെന്ന് മുല്ലപ്പള്ളി കെപിസിസി ആസ്ഥാനത്ത് പ്രതികരിച്ചു. വിഡി സതീശൻ നിയമസഭയിൽ സാമാജികനെന്ന നിലയിൽ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എഐസിസി തീരുമാനം അനുസരിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശന്റെ പേര് നിര്‍ദ്ദേശിച്ച് സ്പീക്കര്‍ക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രകടനം പ്രശംസനീയമായിരുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.