രാജ്യത്തെ കുത്തുപാളയെടുപ്പിച്ച ഭരണാധികാരിയാണ് മോദി:മുല്ലപ്പള്ളി
ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്തെ കുത്തുപാളയെടുപ്പിച്ച ഭരണാധികാരിയെന്ന പദവി കരസ്ഥമാക്കിയ പ്രധാനമന്ത്രിയാണ് മോദിയെന്നും ഇന്ത്യന്‍ ജനത ഇത്രയും ദുരിതമനുഭവിച്ച മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.