ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ ശേഷം മലയാളി താരം സഞ്ജു സാംസണിനു കഷ്ടകാലമാണ്. ടീമിന്റെ മോശം പ്രകടനമല്ല, മറിച്ച് പ്രമുഖ താരങ്ങളുടെ പിന്‍മാറ്റമാണ് സഞ്ജുവിന് തലവേദനയായത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ട്ടര്‍, ഓസീസ് പേസര്‍ ആന്‍ഡ്രു ടൈ, ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരെ ഇതിനകം രാജസ്ഥാനു നഷ്ടമായിക്കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും ടീമിനു തിരിച്ചടിയാവുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.