After Temporarily Blocking Searches for #ResignModi, Facebook Restores Hashtag
രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ #ResignModi ഹാഷ്ടാഗ് പുനസ്ഥാപിച്ച് ഫേസ്ബുക്ക്. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാവുകയും ഓക്സിജന്‍ ക്ഷാമം കാരണം ആളുകള്‍ മരിച്ച് വീഴുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്. നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടാണ് #ResignModi എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്