ദുരന്തമായി കർണിസേന, വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ | Oneindia Malayalam

Oneindia Malayalam 2017-11-21

Views 1

Social Media mocks Sanghparivar groups and Karni Sena.

സഞ്ജയ് ലീലാ ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പദ്മാവതി. ചിത്രത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. ചിത്രത്തിനെതിരെ രംഗത്തുവന്ന സംഘപരിവാർ ഗ്രൂപ്പുകള്‍ക്കെതിരെയും കർണിസേനക്കെതിരെയും രംഗത്തുവന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
അതിനിടെ സംവിധായകൻറെ തലക്ക് വിലയിട്ട് ബിജെപി. ബൻസാലിയുടെ തല കൊയ്യുന്നവർക്ക് 10 കോടി രൂപയാണ് വാഗ്ദാനം. ബിജെപിയുടെ മുഖ്യ മാധ്യമ കോ ഓർഡിനേറ്ററായ സൂരജ് പാല്‍ അമു ആണ് വിവാദപ്രഖ്യാപനം നടത്തിയത്. പത്മാവതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും സൂരജ് പാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ ഇവിടുത്തെ തിയറ്ററുകള്‍ കത്തിക്കുമെന്ന് രജ്പുത് കർണി സേന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൻറെ ഉള്ളടക്കത്തെച്ചൊല്ലിയാണ് നിലവില്‍ വിവാദം. ചിത്രത്തിന്റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Share This Video


Download

  
Report form