ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം മഴ വില്ലനായി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് 7.1 ഓവര്‍ മാത്രമേ ബാറ്റ് ചെയ്യാനായുള്ളൂ. അപ്പോഴേക്കും രസംകൊല്ലിയായി മഴയെത്തി. ഒരു വിക്കറ്റിന് 21 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.