സല്ലാപമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. മനോജ് കെ ജയന്‍, ബിന്ദു പണിക്കര്‍, എന്‍ എഫ് വര്‍ഗീസ്, മാള അരവിന്ദന്‍, കലാഭവന്‍ മണി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ബോക്സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. സൂപ്പര്‍ഹിറ്റായി മാറിയ സല്ലാപത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചിരുന്നുവെന്ന് സുന്ദര്‍ദാസ് പറയുന്നു