ഇന്ത്യൻ വിപണിയിലെ ക്വാർട്ടർ ലിറ്റർ ശ്രേണിയില പ്രമുഖ മോഡലുകളായ സുസുക്കി ജിക്സർ 250, ജിക്സർ SF 250 മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലെത്തി. നേക്കഡ് ജിക്സർ 250 പതിപ്പിന് 1.63 ലക്ഷം രൂപയും ഫെയർഡ് പതിപ്പായ ജിക്സർ SF 250 പതിപ്പിന് 1.74 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. സുസുക്കിയുടെ മോട്ടോജിപി നിറങ്ങളിലുള്ള ജിക്സർ SF 250 മോഡലിന് 1.75 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. ഇവയുടെ ബിഎസ്-IV മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബിഎസ്-VI ജിക്സർ 250-ക്ക് 3,400 രൂപയും ബിഎസ്-VI ജിക്സർ SF 250 പതിപ്പിന് 3,000 രൂപയുടെയും വില വർധനവാണ് ലഭിച്ചിരിക്കുന്നത്.