പോയ വർഷം സെലേറിയോയിൽ മാത്രം പുതിയ അവതരണം ഒതുക്കിയ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി 2022 എന്ന പുതുവർത്തിൽ രണ്ടുംകൽപ്പിച്ചിറങ്ങുകയാണ്. ബ്രാൻഡിന്റെ മോഡൽ നിരയിലെ മിക്ക കാറുകളെയും മിനുക്കിയിറക്കാൻ തയാറെടുക്കുകയാണ് കമ്പനി. ഒന്നിലധികം ഫെയ്‌സ്‌ലിഫ്റ്റുകൾ, പുതിയ തലമുറ മോഡലുകൾ, ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി എന്നിവയുൾപ്പെടെ നിരവധി പുതിയ കാറുകളാണ് മാരുതി സുസുക്കി നിരത്തിലെത്തിയിരിക്കുന്നത്.