എതിരാളികൾക്ക് മറുപടിയുമായി ഒരുപിടി മാറ്റങ്ങളുമായി വിപണിയിൽ എത്തിയിരിക്കുകയാണ് പുതുപുത്തൻ മാരുതി സുസുക്കി ബലേനോ. 6.35 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെയാണ് പുതിയ പ്രീമിയം ഹാച്ച്ബാക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ആകർഷകമായ വിലയ്ക്ക് പുറമെ മാരുതിയുടെ സബ്‌സ്ക്രിപ്ഷൻ പദ്ധതിയിലൂടെയും ന്യൂ ഏയ്‌ജ് ബലേനോ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും കാര്യമായ മാറ്റങ്ങളോടെണ് ബലേനോയുടെ പുതിയ പതിപ്പിനെ കമ്പനി അണിനിരത്തിയിരിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഈ വർഷം 7 പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 2022 ബലേനോയാണ് ആദ്യത്തേത്.