ഓസ്‌ട്രേലിയയിലെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് മോട്ടോർസൈക്കിൾ സാവിക് C-സീരീസ് ഉടനടി പൂർത്തിയാകുമെന്നും ഈ വർഷാവസാനം വാഹനത്തിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നവയാണ്. മോട്ടോർസൈക്കിളിന്റെ ഉത്പാദനം കൊവിഡ് -19 മഹാമാരിയാൽ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മാതാക്കൾ മോട്ടോർസൈക്കിളിന്റെ ഉത്പാദനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനിയുടെ ആദ്യത്തെ ഉപഭോക്തൃ ഡെലിവറി ഈ വർഷം തന്നെ ഷെഡ്യൂൾഡ് ചെയ്തിരിക്കുകയാണ്. ഒമേഗ, ഡെൽറ്റ, ആൽഫ എന്നീ മൂന്ന് വ്യത്യസ്ത പതിപ്പുകളിൽ സാവിക് C-സീരീസ് ലഭ്യമാണ്.