കൊവിഡിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെന്ന നേതാവിന്റെ ഇടപെടലുകൾ വലിയ പ്രശംസയ്ക്കാണ് വഴിവെയ്ക്കുന്നത്. സർക്കാരിനെ വിമർശിക്കേണ്ടിടത്ത് വിമർശിച്ചും പിന്തുണ പ്രഖ്യാപിക്കേണ്ടിടത്ത് ഒപ്പം നിന്നുമാണ് രാഹുലിന്റെ പ്രവർത്തനങ്ങൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.ഏറ്റവും ഒടുവിലായി സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ രാഹുൽ ഗാന്ധി ആശ്വസിപ്പിക്കുന്ന വീഡിയോ തന്നെ പുറത്തുവന്നിരിക്കുകയാണ്