കൊവിഡ് കാലത്ത് കേരളത്തെ ഞെട്ടിച്ച് പതിനാറ് വയസ്സുകാരന്റെ കൊലപാതകം. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എസ് അഖില്‍ ആണ് കൊല്ലപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന്റെ പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഖിലിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഒന്‍പതാം ക്ലാസ് വരെ അഖിലിനൊപ്പം പഠിച്ച സുഹൃത്തുക്കളാണ് കൊല നടത്തിയത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ക്ക് 2 പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. കൂടുതല്‍ വിവരങ്ങളിലേക്ക്