ഇന്നത്തോട് കൂടി ഇന്ത്യ – ശ്രീലങ്ക ട്വന്റി-20 പരമ്പരയ്ക്ക് തിരശ്ശീല വീഴും. തുടര്‍ന്ന് ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയാണ് ടീം ഇന്ത്യയ്ക്ക് മുന്നിലുള്ളത്. മൂന്നു മത്സരങ്ങളുണ്ട് ഓസ്‌ട്രേലിയയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍. കോലിയെയും സംഘത്തെയും ഇന്ത്യന്‍ മണ്ണില്‍ നേരിടേണ്ട അങ്കലാപ്പൊന്നും ഓസ്‌ട്രേലിയക്കില്ല. കാരണം കഴിഞ്ഞതവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര (3-2) കംഗാരുക്കള്‍ സ്വന്തമാക്കിയിരുന്നു.