വിമർശനങ്ങൾക്ക് നടുവിൽ നിൽക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം ഋഷഭ് പന്തിന് പിന്തുണയുമായി ഇന്ത്യൻ നായകൻ വിരാട് കോലി. പന്തിനെ കഴിവുകളിൽ വിശ്വാസമുണ്ടെന്നും പന്തിനെ കൂട്ടമായി ആക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്നും വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ കോലി വ്യക്തമാക്കി.