വ്ലോഗർ‌മാർക്ക് പണി കൊടുത്ത് യൂട്യൂബ്

News60 2019-11-21

Views 0

വ്ലോഗർ‌മാർക്ക് യുട്യൂബ് അവരുടെ സ്വന്തം ടിവി ചാനലായിരുന്നു. എല്ലാ മാസവും ഗൂഗിളിന്റെ അക്കൗണ്ടിലേക്ക് പണം വരുമ്പോൾ യുട്യൂബിനെ സ്വന്തം കമ്പനിയെപ്പോലെ സ്നേഹിച്ച ആ വ്ലോഗർ സമൂഹത്തിന്റെ നെഞ്ചിലാണു യുട്യൂബിന്റെ കുത്ത്. ഇന്നല്ലെങ്കിൽ നാളെ വരുമാനമുണ്ടാകുമെന്നു കരുതി ജോലി വരെ ഉപേക്ഷിച്ച് വൈവിധ്യമാർന്ന വിഡിയോകൾ അപ്‍ലോഡ് ചെയ്യുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് യുട്യൂബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു – ആരുടെയും വിഡിയോ പ്രസിദ്ധീകരിക്കാൻ ഞങ്ങൾക്കു ബാധ്യതയില്ല. വേണ്ട എന്നു തോന്നുന്ന വിഡിയോകൾ കമ്പനി വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യും, അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും. ഡിസംബർ 10നു പ്രാബല്യത്തിൽ വരുന്ന യുട്യൂബിന്റെ പുതിയ നയത്തിലാണ് ഈ വകുപ്പ് എഴുതിച്ചേർത്തിരിക്കുന്നത്.സൗജന്യസേവനമാണെന്നതു കൊണ്ട് ഉപയോക്താക്കളുടെ വിഡിയോകൾ അവർ ആഗ്രഹിക്കുന്നത്രയും കാലം യുട്യൂബിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കേണ്ടതില്ലെന്നു വ്യക്തമാക്കുകയാണ് പുതിയ നയത്തിൽ. അക്കൗണ്ട് സസ്പെൻഷൻ ആൻഡ് ടെർമിനേഷൻ എന്ന വിഭാഗത്തിനു കീഴിലാണ് വ്ലോഗർമാർ സസൂക്ഷ്മം വായിക്കേണ്ട പുതിയ നയങ്ങൾ യുട്യൂബ് എഴുതിച്ചേർത്തിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS