Protests in Bangladesh over ban on cricket hero Shakib Al Hasan
ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയ ഐസിസി നടപടിക്കെതിരെ ധാക്കയില്‍ ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധം. നൂറുകണക്കിന് ആരാധകര്‍ ഐസിസിക്കെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങി. ഐസിസിയുടെ സോഷ്യല്‍ മീഡിയയില്‍ ബംഗ്ലാ ആരാധകര്‍ തെറിവിളി നടത്തിയത് കൂടാതെയാണ് ധാക്കയിലും പ്രതിഷേധ പ്രകടനം നടത്തിയത്.