ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യമുണ്ടെന്ന് ഫിലിപ്പൈൻ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സഹ്യാദ്രി കഴിഞ്ഞയാഴ്ച മനില സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് ബ്രഹ്മോസ് മിസൈൽ ഇടപാട് സംബന്ധിച്ച് ഇന്ത്യൻ, ഫിലിപ്പീൻസ് ഉദ്യോഗസ്ഥർ ചർച്ച ചെയ്തത്. ഇക്കാര്യം മനില ബുള്ളറ്റിൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസ് ആർമി വൈസ് കമാൻഡർ മേജർ ജനറൽ റെയ്നാൽഡോ അക്വിനോ ഐഎൻഎസ് സഹ്യാദ്രിയിൽ പര്യടനം നടത്തിയിരുന്നു.