വൈറസ് എന്ന ചിത്രവുമായി ആഷിക് അബു മലയാളക്കരയെ ഞെട്ടിക്കാനുള്ള വരവാണ്. ഇതിനകം സിനിമയില്‍ നിന്നും പുറത്ത് വന്ന ക്യാരകടര്‍ പോസ്റ്ററുകളും ടീസറുമെല്ലാം തരംഗമായിരുന്നു. ഇപ്പോഴിതാ നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമാ ജീവിതത്തില്‍ നിന്നും മാറി നിന്നിരുന്ന പൂര്‍ണിമയുടെ ശക്തമായ തിരിച്ച് വരവ് സൂചിപ്പിച്ച് കൊണ്ടാണ് വൈറസിലെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍, നസ്രിയ നസിം, ഉര്‍വ്വശി, ശാന്തികൃഷ്ണ തുടങ്ങി നിരവധി നടിമാരാണ് സിനിമയിലേക്ക് തിരിച്ച് വന്നത്. ഇവരെല്ലാം കിടിലന്‍ വേഷങ്ങളിലൂടെ വീണ്ടും ശ്രദ്ധേയരായി കൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പമാണ് പൂര്‍ണിമയുടെയും വരവ്. ഭാര്യയുടെ തിരിച്ച് വരവിനെ കുറിച്ച് സൂചിപ്പിച്ച് നടന്‍ ഇന്ദ്രജിത്തും പൂര്‍ണിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.
Poornima Indrajith's first look from virus