സഖ്യങ്ങൾ സൂക്ഷിക്കുന്നതെങ്ങനെയെന്ന് ബിജെപിയിൽ നിന്നു പഠിക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭരണത്തിൽ എത്തേണ്ടത് എങ്ങനെയാണെന്നും സഖ്യകക്ഷികളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്നും അവർക്ക് അറിയാം. ചെറിയ സീറ്റു ധാരണയുടെ അടിസ്ഥാനത്തിൽ ആണെങ്കിലും ബിജെപി സഖ്യകക്ഷികളെ അംഗീകരിക്കുന്നുണ്ട്. എത്ര സമ്മർദമുണ്ടായാലും അവർ സഖ്യം വിട്ടുകളിക്കാറില്ലെന്നും അഖിലേഷ് പറഞ്ഞു.