Uttar Pradesh seat alliance
പൊതുതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി പാര്‍ട്ടികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ കണക്ക്കൂട്ടല്‍. നിരവധി തവണ മൂന്ന് പാര്‍ട്ടിള്‍ക്കുമിടയില്‍ ചര്‍ച്ചകളും നടന്നു. എന്നാല്‍ സീറ്റ് വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളിലുടക്കി പ്രതിപക്ഷ വിശാല സഖ്യ സാധ്യമാവാതെ പോവുകയായിരുന്നു.