Yatra movie to hit the screen today
പേരന്‍പിന്റെ വിജയത്തിലൂടെ പുതിയ വര്‍ഷം നല്ലൊരു തുടക്കം കുറിച്ചിരിക്കുകയാണ് മമ്മൂക്ക. ഒരിടവേളയ്ക്ക് ശേഷം നടന്‍ തമിഴില്‍ തിരിച്ചെത്തിയ ചിത്രത്തെ സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം നെഞ്ചോടുചേര്‍ത്തിരുന്നു. പേരന്‍പിനു പിന്നാലെയാണ് മമ്മൂക്കയുടെ യാത്രയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം താരം തെലുങ്കില്‍ അഭിനയിച്ച ചിത്രത്തിനായി ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.