മുഖ്യമന്ത്രിയെ പരിഹസിച്ച് ജോയ് മാത്യു. മുഖ്യമന്ത്രിയുടേത് ഏകാധിപതിയുടെ അല്പത്തരം ആണെന്നാണ് ജോയ് മാത്യു പറയുന്നത്. കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിന് മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയേയും വിഎസ് അച്യുതാനന്ദനെയും ക്ഷണിക്കാത്തത് ഏകാധിപത്യ സ്വഭാവമുള്ളത് കൊണ്ടാണെന്നും ജോയ് മാത്യു പരിഹസിക്കുന്നു. തൊഴിലിടങ്ങളിൽ യോഗ്യതയില്ലാത്തവരെ ഭരണകൂടം തിരുകിക്കയറ്റുന്നതിനാൽ യുവാക്കൾക്ക് തൊഴിൽ തേടി അന്യദേശത്തേക്ക് പോകാൻ വിമാനത്താവളം അത്യാവശ്യമാണെന്നും ജോയ് മാത്യു ട്രോളുന്നു.