രണ്ട് വര്‍ഷത്തിലധികമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും അറിഞ്ഞത് ആ പോരാട്ടം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോഴാണ്. ജനരോഷം ഭയന്ന് നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ നേതാക്കളൊന്നൊന്നായി ശ്രീജിത്തിന് മുന്നിലേക്ക് എത്തി.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. അന്നൊന്നും അനങ്ങാത്ത ചെന്നിത്തലയും പോയി ഒടുക്കം ശ്രീജിത്തിനെ കാണാന്‍. നാണം കെട്ട് മടങ്ങുകയും ചെയ്തു. നേതാവിനെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍ എന്ന യുവാവിനെ അണികള്‍ പഞ്ഞിക്കിടുകയും ചെയ്തു. സംഭവത്തില്‍ വിടി ബല്‍റാമിനെ അടക്കം രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോയ് മാത്യു.പോലീസ് കസ്റ്റഡിയില്‍ ശ്രീജിവ് മരിച്ച ശേഷം നീതിക്ക് വേണ്ടി ശ്രീജിത്ത് മുട്ടാത്ത വാതിലുകളില്ല. പല തവണ അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയെ അടക്കം ഓഫീസില്‍ ചെന്ന് കണ്ടു.