Ajith's Viswasam movie motion poster is out
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലുമായി വിശ്വാസത്തില്‍ ഇരട്ടവേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത്. ഒരു കഥാപാത്രം പോലീസ് ആണെന്നും റിപ്പോര്‍ട്ടുണ്ട്. ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഷൂട്ടിംഗ് ആക്ഷനുമുണ്ടായിരിക്കും. സിനിമയ്ക്ക് വേണ്ടി ചെന്നൈ റൈഫില്‍ ക്ലബ്ബില്‍ അജിത്ത് പരിശീലനം നടത്തുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.