വാലിമൈ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചതിന് പിന്നാലെ ബൈക്ക് ട്രിപ്പിലാണ് തല അജിത്ത്. വടക്കേ ഇന്ത്യയിലൂടെ ചുറ്റിയടിക്കുന്ന അജിത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിയപ്പോഴുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. അമൃത്സറിലെ വാഗാ അതിര്‍ത്തിയും രാജ്യ തലസ്ഥാനമായ ഡല്‍ഹിയും അജിത് സന്ദര്‍ശിച്ചു.