Idukki Local News about flood and land sliding.
ഒറ്റരാത്രികൊണ്ട് തീരദുരിതത്തിനാണ് ഇടുക്കി ജനത സാക്ഷികളായത്. കഴിഞ്ഞ 48 മണിക്കൂറായി തുടര്‍ച്ചായായി പെയ്യുന്ന മഴ ഇന്നലെ രാത്രിയോടെ പ്രളയമായി മാറിയതോടെ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പത്തിലധികംപേരെ കാണാതായി. അടിമാലിക്ക് സമീപം മണ്ണിടിഞ്ഞ് ആറോളംപേര്‍ മണ്ണിനടയില്‍ കുടുങ്ങി. ഇതില്‍ ഒരാള്‍ മരണപെട്ടു. രണ്ടുപേരെ രക്ഷപെടുത്തിയെന്നാണ് സൂചന മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.